Latest NewsIndia

കൊല്‍ക്കത്തയില്‍ റെയ്ഡ് തടഞ്ഞത്; സിബിഐ നാളെ സുപ്രീം കോടതിയില്‍

കൊല്‍ക്കത്ത:   കൊല്‍ക്കത്തയില്‍ റെയ്ഡിനെത്തിയ അഞ്ചംഗ സിബിഐ ഓഫീസര്‍മാരെ പോലീസ് തടഞ്ഞ സംഭവത്തെ തുടര്‍ന്ന് സിബെഐ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേസമയം തടഞ്ഞ് വെച്ച ഉദ്ദ്യോഗസ്ഥരെ പോലീസ് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മമത ഇപ്പോള്‍ സത്യാഗ്രഹവും ആരംഭിച്ചിട്ടുണ്ട്. സമരപന്തലില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറും എത്തിയിട്ടുണ്ട്. നിരവധി നേതാക്കള്‍ മമതക്ക് പിന്തുണയുമായി എത്തി. അരവിന്ദ് കേജ്രിവാള്‍ ഫോണിലൂടെ മമതയോട് സംസാരിച്ചു. പിറകെ മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംദത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ന് ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെ പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതിയില്‍ മമത നേരിട്ട് എത്തിയിരുന്നു. താന്‍റെ പോലീസ് സേനയോടൊപ്പമാണ് താനെന്നും രാജീവ് സമര്‍ത്ഥനാണെന്നും അവര്‍ പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപി ബംഗാളിനെ വേട്ടയാഡടുകയാണെന്നും മമത ആരോപിച്ചു.

Tags

Post Your Comments


Back to top button
Close
Close