KeralaLatest NewsNews

തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ചെറുപ്പക്കാര്‍ക്കും നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്

വിജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കില്ല

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5 സീറ്റ് ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. നിലവില്‍ സിറ്റിങ് എംപിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും നല്‍കണമെന്നും ഡീന്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിവാര്യരല്ലാത്ത സിറ്റിങ് എംപിമാരെ മാറ്റണമെന്നും വിജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കില്ല. പ്രവര്‍ത്തകര്‍ക്ക് ബോധ്യം വരാത്ത ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും യൂത്ത് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും ഡീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button