Latest NewsInternational

പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണു; 11 പേര്‍ മരിച്ചു

ഡമാസ്‌ക്കസ് : പാര്‍പ്പിട സമുച്ചയം തകര്‍ന്നു വീണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. വിമത കേന്ദ്രമായിരുന്ന സലാഹെദ്ദിനായിരുന്നു സംഭവം. സിറിയയിലെ ആലപ്പോയില്‍ യുദ്ധത്തില്‍ കേടുപാടുപറ്റിയ കെട്ടിടമാണ് തകര്‍ന്നു വീണത്.
ഇവിടം വിമതരില്‍നിന്ന് തിരിച്ചുപിടിക്കുന്നതിനിടെ സിറിയന്‍ സൈന്യവും റഷ്യയും സംയുക്തമായി ബോംബ് ആക്രമണം നടത്തിയിരുന്നു.

തകര്‍ന്ന കെട്ടിടത്തില്‍നിന്ന് ഒരു കുട്ടി മാത്രമാണ് രക്ഷപെട്ടതെന്നാണ് വിവരം. അപകടം നടന്ന അഞ്ച് നില കെട്ടിടത്തിനു സമീപമുള്ള നിരവധി കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ആലപ്പോയില്‍ 2017 ല്‍ യുഎസ് നടത്തിയ സാറ്റ്‌ലൈറ്റ് സര്‍വെയില്‍ 35,000 ല്‍ അധികം കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഐഎസ് ഭീകരരും സിറിയ-റഷ്യ-യുഎസ് സംയുക്ത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നഗരം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button