Latest NewsIndia

ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം പാകിസ്ഥാന് ലഭിച്ചതിന് കാരണം കോണ്‍ഗ്രസ്  : പ്രധാനമന്ത്രി

ചണ്ഡീഗഡ്:  സിഖ് മതസ്ഥരുടെ പുണ്യസ്ഥലമായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ കര്‍താര്‍പൂര്‍ പാകിസ്ഥാന് ലഭിക്കുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി.  ‘അവര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഗുരുനാനാക്ക് ദേവിന്റെ ജന്മസ്ഥലം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ചണ്ഡീഗഢിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വോട്ടിനുവേണ്ടി രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2,000 രൂപ മൂന്ന് ഗഡുക്കളായി 6,000 രൂപ അക്കൗണ്ടുകളിലേക്ക് ഉടന്‍ കൈമാറും. തുടര്‍ന്ന് 75,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തും. ഇത് ഏതെങ്കിലും ഇടനിലക്കാരനോ ബ്രോക്കറുമായോ ഉള്‍ക്കൊള്ളുന്നതല്ല. കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെടുകയെന്നും ഈ കാര്യം ബജറ്റില്‍ അവതരിപ്പിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ജന്‍ധന്‍ അക്കൗണ്ടിനെ പ്രതിപക്ഷം കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിജയിച്ച് ഇതേപോലെ ഇന്ന് ഇവിടെ തുടക്കം കുറിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് കാശ്മീരില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ അഭിനന്ദിച്ചു. സന്ദര്‍ശനവേളയില്‍ രണ്ട് എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ലഡാക് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button