KeralaLatest News

സംസ്ഥാന ബജറ്റ്‌ പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കാന്‍ : മന്ത്രി എ സി മൊയ്‌തീന്‍

തൃശ്ശൂര്‍ : പ്രളയാനന്തര കേരളത്തെ പുരനുജീവിപ്പിക്കാനുള്ള ബജറ്റാണ്‌ കേരളത്തില്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി എസി മൊയ്‌തീന്‍ പറഞ്ഞു. മുല്ലശ്ശേരി പഞ്ചായത്തിലെ വാതക ശ്‌മശാനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‌ കാര്യക്ഷമായ പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനാവിഷ്‌കൃത ഫണ്ടും പഞ്ചായത്ത്‌ പദ്ധതി വിഹിതവും ഉപയോഗിച്ച്‌ എലവത്തൂരിലാണ്‌ വാതക ശ്‌മശാനം പണി കഴിപ്പിച്ചിരിക്കുന്നത്‌.

മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. 43 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പണി കഴിപ്പിച്ചിരിക്കുന്നത്‌. എലവത്തൂരില്‍ ശ്‌മാനം പ്രവര്‍ത്തനമാരംഭിച്ചത്തോടെ തോളൂര്‍, പാവറട്ടി മേഖലയിലെ ജനങ്ങള്‍ക്കും ഇത്‌ ഉപകാരപ്രദമാകും. പഞ്ചായത്ത്‌ നിവാസികള്‍ക്ക്‌ സംസ്‌കരിക്കാന്‍ 2500 രൂപയും മറ്റു പഞ്ചായത്തിലുള്ളവര്‍ക്ക്‌ 3000 രൂപയുമാണ്‌ ചിലവ്‌ വരുന്നത്‌. 500 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ജീവനക്കാരനാണ്‌ ഇവിടെയുള്ളത്‌.

മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എകെ ഹൂസൈന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്‌, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button