Latest NewsIndia

ചിട്ടിത്തട്ടിപ്പുമായി ബന്ധം : കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല

കോല്‍ക്കത്ത: ചിട്ടിത്തട്ടിപ്പുമായി ബന്ധം , കൊല്‍ക്കത്ത പൊലീസ് മേധാവിയെ കാണാനില്ല. ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കോല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ തേടി സിബിഐ. 1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രവി കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് പറയുന്നത്. ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു ഇദ്ദേഹം.

കേസില്‍ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. രണ്ടു തവണയാണ് സിബിഐ ഇദ്ദേഹത്തിനു നോട്ടീസ് അയച്ചത്. എന്നാല്‍ പ്രതികരണം ഉണ്ടായില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ശാരദ ചിട്ടിത്തട്ടിപ്പ് കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളില്‍ രവി കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്.

ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ല്‍ ആണ് രാജീവ് കുമാറിനെ നിയമിക്കുന്നത്. ഇദ്ദേഹം കേസില്‍ പലരേയും രക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നാണ് സിബിഐ സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button