KeralaLatest News

സര്‍ക്കാര്‍ വകുപ്പിലെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണീഫോം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ യൂണീഫോം മാറുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇനി കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ള ഷര്‍ട്ടുമാണ് യൂണീഫോം എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ നേരത്തേ തന്നെ യൂണീഫോം നിശ്ചയിച്ചതിനാല്‍ വിനോദസഞ്ചാരം, എന്‍.സി.സി, പോലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്നാണ് വിവരം. യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ജോലിസമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button