Latest NewsIndia

ബംഗാളില്‍ ബിജെപിയോ? മമതയുടെ പ്രതികരണം ഇങ്ങനെ

സംസ്ഥാനത്തെ കുറിച്ച് ഒന്നുമറിയാത്ത ആളുകളെ ബംഗാളിലേയ്ക്ക് കെണ്ടു വരുന്ന പരിപാടിയാണ് ബിജെപി നടത്തുന്നത്

കൊല്‍ക്കത്ത: ബംഗാളില്‍ ബജെപിയുടെ വിജയ സാധ്യതയെ തള്ളി ചശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന്‍്രജി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനേയും മമത വിമര്‍ശിച്ചു. ബംഗാളിലെ വിജയത്തെക്കുറിച്ചു സ്വപ്നം കാണുന്നതിനു മുമ്പ് ഇരുവരും സ്വന്തം ലോക്‌സഭാ സീറ്റുകളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് മമത ഓര്‍മ്മിപ്പിച്ചു. നിലവില്‍ ബംഗാളില്‍ ബിജെപിക്ക് നേതാക്കള്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടത്തെ രീതികളും സംസ്‌കാരവും പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ഒട്ടും അറിവില്ലാത്ത ഒന്നാണെന്നും മമത പറഞ്ഞു.

സംസ്ഥാനത്തെ കുറിച്ച് ഒന്നുമറിയാത്ത ആളുകളെ ബംഗാളിലേയ്ക്ക് കെണ്ടു വരുന്ന പരിപാടിയാണ് ബിജെപി നടത്തുന്നത്. അവര്‍ക്ക് ബംഗാളിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ബംഗാളിനെ പറ്റി ചിന്തിച്ച് തുടങ്ങുന്നവര്‍ അതിന് മുന്‍പ് തന്നെ സ്വന്തം സംസ്ഥാനങ്ങളിലെ കാര്യങ്ങളെ പറ്റി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് മനത പറഞ്ഞു.

യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കിയാല്‍ മതിയെന്നും വാരണാസിയില്‍ ജയിക്കാന്‍ മോദിക്ക് സാധിക്കുമോ എന്നും മമത ചോദിച്ചു. സ്വന്തം കാര്യം നോക്കാന്‍ ബാംഗാളിന് സാധിക്കുമെന്നിരിക്കേ പുറത്ത് നിന്നുള്ളവരെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മമത ആഞ്ഞടിച്ചു. അതേസമയം ബംഗാളില്‍ വലിയ വിജയലക്ഷ്യം പ്രതീക്ഷിച്ചാണ് ബിജെപിയുടെ പടയൊരുക്കം.ഇതിനോടനുബന്ധിച്ചാണ് മോദിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച നടന്ന റാലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button