Latest NewsKerala

അയ്യപ്പഭക്തര്‍ക്കെതിരായ പോലീസ് വേട്ടയാടല്‍ അവസാനിപ്പിക്കണം- പി.കെ.കൃഷ്ണദാസ്

കൊല്ലം : ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് പ്രതിഷേധം പ്രകടനങ്ങള്‍ നടത്തിയ അയ്യപ്പഭക്തര്‍ക്കെതിരായ പൊലീസ് വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗ പി. കെ കൃഷ്ണദാസ്. അര്‍ദ്ധരാത്രി വീടുകള്‍ ചവിട്ടിത്തുറന്ന് സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, സ്റ്റേഷനില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നു.

അടിയന്തരാവസ്ഥയ്ക്കുശേഷം ആദ്യമായാണ് ഇത്തരം നടപടികള്‍ പോലീസ് നടത്തുന്നതെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു. മുക്കടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. മനുഷ്യാവകാശലംഘനങ്ങളുടെ പരമ്പരയാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കുണ്ടറ, കൊട്ടിയം പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു .

shortlink

Related Articles

Post Your Comments


Back to top button