Latest NewsKeralaNews

കേരളത്തിലെ സഹകരണബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതി: ആരോപണവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നത് 5000 കോടി രൂപയുടെ അഴിമതിയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിനെ അടക്കം ഉപയോഗിച്ച് അന്വേഷണം നടത്തിയത് പ്രതികളെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

Read Also: സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന, ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു

ഇഡിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സർക്കാർ നടത്തുന്നത്. ഇത്രയും വലിയ അഴിമതി നടന്നിട്ടും കേവലം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ 400ലധികം സഹകരണ ബാങ്കുകളിൽ അഴിമതി നടന്നിട്ടുണ്ട്. കരിവന്നൂർ ബാങ്കിൽ മാത്രം അന്വേഷണം ഒതുങ്ങി നിൽക്കണം എന്ന അജണ്ടയുടെ ഭാഗമായാണ് സർക്കാർ ഇഡിയുടെ അന്വേഷണം ആട്ടിമറിക്കാൻ ശ്രമിക്കുന്നത്. സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട നിക്ഷേപർക്ക് പണം മടക്കി നൽകാൻ സർക്കാർ തയ്യാറാവണം. കേരളത്തിലെ സഹകരണ ബാങ്കുകളെ സിപിഎം സ്വിസ് ബാങ്കുകളാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വസതി നവീകരണ കേസ്: സിബിഐ തെളിവ് കണ്ടെത്തിയില്ലെങ്കിൽ പ്രധാനമന്ത്രി രാജിവെക്കുമോ എന്ന് അരവിന്ദ് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button