Latest NewsIndia

സിബിഐയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രാലയം

നിലവിലെ സ്ഥിതി സംബന്ധിച്ച്‌​ ഗവര്‍ണര്‍ കേസരി നാഥ്​ ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോര്‍ട്ട്​ നല്‍കി.

ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കൂടാതെ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സമർപ്പിക്കാനും നിർദ്ദേശം നൽകി. തുടർന്ന് സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌​ ഗവര്‍ണര്‍ കേസരി നാഥ്​ ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോര്‍ട്ട്​ നല്‍കി.

ശാരദ ചിട്ടി തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ കൊല്‍ക്കത്ത പൊലീസ്​ കമ്മീഷ​ണറടെ വീട്ടില്‍ റെയ്​ഡ്​ നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്​ഥരെ ബംഗാള്‍ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്​നങ്ങള്‍ക്ക് തുടക്കമായത് . സി.ബി.ഐ എത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തുകയും തുടര്‍ന്ന് സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്​തിരുന്നു.

മമതാ ബാനര്‍ജിക്ക്​ പിന്തുണയുമായി വിവിധ രാഷ്​​ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത്​ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി രംഗത്തെത്തി.അതെ സമയം മമ്‌തയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button