Latest NewsIndia

കുംഭമേളയില്‍ മനുഷ്യസമുദ്രംതീര്‍ത്ത് രണ്ടാംഷാഹിസ്‌നാനം

അലഹബാദ്: രണ്ടാമത്തേതും ഏറ്റവും പുണ്യകരമെന്ന് കരുതുന്നതുമായ രണ്ടാം ഷാഹിസ്‌നാനത്തിനായി കുംഭമേള നഗരിയിലെത്തിയത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍. മൗനി അമാവാസി ദിനമായതിനാലാണ് മേളനഗരിയിലേക്ക് തിങ്കളാഴ്ച്ച ജനസമുദ്രം ഒഴുകിയെത്തിയത്.

അമ്പത് ദിവസം നീളുന്ന കുംഭമേളയില്‍ ഏറ്റവും തിരക്കുള്ള തീര്‍ത്ഥാടനദിവസമാണ് മൗനി അമാവാസി. ഗംഗ, യമുന, സരസ്വതി സംഗമത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തേനീച്ചപോലെ ഭക്തജനപ്രവാഹം എത്തുകയായിരുന്നു. നദീതീരത്തായി 32000 ഏക്കര്‍ സ്ഥലത്തായാണ് കുംഭനഗരി ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്തിനാല്‍ നടന്നുതന്നെ പ്രയാഗ്രാജിലെത്തണം. ഈ തിരക്കുകള്‍ക്കിടയില്‍ മരം കോച്ചുന്ന തണുപ്പില്‍ ഷാഹി സ്‌നാനം അത്ര എളുപ്പമല്ലെന്നാണ് ഇവിടെ എത്തുന്ന പ്രമുഖര്‍ പോലും ഓര്‍മിപ്പിക്കുന്നത്.

മൗനി അമാവാസിയാണെങ്കിലും ഹരഹര ഗംഗ, ഗംഗ മാതാ കി ജയ്് തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട മുഖരിതമായിരുന്നു അന്തരീക്ഷം. അതേസമയം ചിലര്‍ തീര്‍ത്തും മൗനവ്രതം സ്വീകരിച്ചാണ് സ്‌നാനത്തിനെത്തിയത്. അലങ്കരിച്ച പല്ലക്കുകളില്‍ എത്തുന്ന ആത്മീയ ആചാര്യന്‍മാരെ പിന്തുടര്‍ന്ന് ശരീരം മുഴുവന്‍ ഭസ്മം പൂശിയ നഗ്ന നാഗസന്യാസിമാരുടെ വന്‍നിര തന്നെ പ്രയാഗ്രാജിലുണ്ട. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ഇവര്‍ നദീതീരത്ത് സമയം ചെലവഴിച്ചത്. പതിമൂന്ന് അഖാരകളിലെ സന്യാസിമാരാണ് ഷാഹി സ്‌നാനത്തിനായി ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.

മൂന്ന് കോടിയിലധികം തീര്‍ത്ഥാടകര്‍ മൗനി അമാവാസ്യയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.ംമാര്‍ച്ച് 4 വരെ 12 കോടി ജനങ്ങള്‍ കുംഭ് സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. വസന്തപഞ്ചമിയിലെ മൂന്നാം ഷാഹി സ്്‌നാനം ഫെബ്രുവരി പത്തിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button