Latest NewsNewsInternational

ഓടുന്ന കാറിന് മുകളില്‍ യുവതികളുടെ മരണക്കളി വീഡിയോ വൈറല്‍

എസ്യുവിയുടെ മുകളില്‍ നിന്നും ഇവര്‍ ഡാന്‍സ് കളിക്കുന്നത്

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന കീ കീ ചാലഞ്ച് അവസാനിച്ചതേയുള്ളു. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ഇത്തരം ചാലഞ്ച് അവസാനിപ്പിച്ചത്. അതിനിടെയാണ് മൂടല്‍മഞ്ഞ് നിമിത്തം പതിവായി അപകടങ്ങള്‍ നടക്കുന്ന മേഖലയായ ഓസ്‌ട്രേലിയയിലെ സെന്റ് ലൂയിസില്‍ യുവതികളുടെ മരണക്കളി. ഓടുന്ന കാറിനു മുകളില്‍ കയറി നൃത്തം ചവിട്ടുന്ന യുവതികളുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസില്‍ വെച്ചാണ് സംഭവം. യുവതികളുടെ ചേഷ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. ഓടിക്കൊണ്ടിരിക്കുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഒരു എസ്യുവിയുടെ മുകളില്‍ നിന്നും ഇവര്‍ അപകടകരമായ ഡാന്‍സ് കളിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതും വീഡിയോയില്‍ വ്യക്തമായി കാണാം. ഇത്തരം കളികള്‍ സ്വയം മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button