Latest NewsIndia

ശ്മശാനത്തില്‍ പാതി ദഹിച്ച മനുഷ്യ മാംസം യുവാവ് ഭക്ഷണമാക്കി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് !

തിരുനല്‍വേലി:  പാതി ദഹിച്ച മ‍ൃതശരീരത്തില്‍ നിന്ന് യുവാവ് മനുഷ്യമാംസം കഴിച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ ഒരു ശ്മശാനത്തിലാണ് സംഭവം.എന്നാല്‍ യുവാവ് മനുഷ്യമാംസം കഴിച്ചോ എന്ന പോലീസിന് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ രാമനാഥപുരത്ത് ദിവസവേതനത്തിന് ജോലി ചെയ്യുന്ന മുരുകേഷെന്ന ആളിനെ പോലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ മയക്ക് മരുന്നിന് ദീര്‍ഘനാളായി അടിമയായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

ശ്മശാനത്തില്‍ ചിതക്ക് അരികിലിരുന്ന മുരുഗേഷിനെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇയാളുടെ കെെയ്യില്‍ ഒരു അരിവാളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്മശാനത്തില്‍ അഹ്ങുമിങ്ങും മനുഷ്യശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടപ്പുളളതായാണ് റിപ്പോര്‍ട്ട്. നായ്ക്കളാണ് ഇതിന് കാരണക്കാരനെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മുരുഗേഷിനെ ശ്മശാനത്തില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കല്ലെടുത്ത് എറി‍ഞ്ഞു. പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ മുരുഗേഷ് ബോധം നശിച്ച അവസ്ഥയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button