Latest NewsIndia

കുംഭമേള; പുണ്യ സ്നാനത്തിനായി എത്തിയത് ജനസാഗരം ; ചിത്രങ്ങള്‍ കാണാം

പ്രയാഗ്‍രാജ്: കുഭമേളയിലേക്ക് ഒഴുകിയെത്തി ജനലക്ഷങ്ങള്‍. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ലക്ഷങ്ങളാണ് പാപമോചനത്തിനായി മുങ്ങിനിവരനായി എത്തിയത്.

ജനുവരി 15 ന് ആരംഭിച്ച അര്‍ദ്ധ കുംഭമേള 55 ദിവസമാണ് ഉണ്ടാകുക. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്.

താത്കാലിക ഇടത്താവളങ്ങളും പാലങ്ങളുമടക്കം വലിയ സൗകര്യങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിദേശസഞ്ചാരികള്‍ കുംഭമേളയ്ക്ക് എത്തുമെന്ന കണക്കുകൂട്ടലിലാണ് യുപി സര്‍ക്കാര്‍. കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളും പ്രയാഗ്‍രാജിലേക്ക് ഒരുക്കിയിട്ടുണ്ട്.

പ്രയാഗ്‍രാജ് നഗരമിപ്പോള്‍ കനത്ത സുരക്ഷയിലാണ്.ആയിരക്കണക്കിന് സുരക്ഷാ ജീവനക്കാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button