Latest NewsKollywood

മമ്മൂട്ടി ചിത്രം ‘പേരന്‍പിനേ’യും കവര്‍ന്ന് തമിഴ് റോക്കേര്‍സ്

ചെന്നൈ : പ്രേക്ഷക പ്രീതി പിടിച്ചു പറ്റി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിനേയും തമിഴ് റോക്കേര്‍സ് കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പൈറസി കോപ്പി തമിഴ് റോക്കേര്‍സ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമാ വ്യവസായത്തിന് തുരങ്കം വെക്കുന്ന ഒരു വന്‍ ഭീഷണിയായി തമിഴ് റോക്കേര്‍സ് എന്ന വെബ്‌സൈറ്റ് മാറിയിരിക്കുകയാണ്.

മമ്മൂട്ടി ചിത്രം പേരന്‍പ് ജനുവരി 31 നാണ് റിലീസ് ചെയ്തത്. വര്‍ഷങ്ങളായി തമിഴ് റോക്കേര്‍സിന് തടയിടുവാന്‍ പൊലീസ് നിരവധി വിദ്യകള്‍ സ്വീകരിച്ചിരുന്നെങ്കിലും അവയെല്ലാം നിഷ്പ്രഭമാവുകയായിരുന്നു. തമിഴ് റോക്കേര്‍സിന്റെ യുആര്‍എല്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നെങ്കിലും പോക്‌സ് സെര്‍വറുകള്‍ വഴി സൈറ്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. റഷ്യ, ഉക്രൈന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നൊക്കെയാണ് ചിത്രങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെടുന്നതെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പേരന്‍പിലെ അമുദവന്‍ എന്നാണ് നിരൂപകര്‍ വരെ അഭിപ്രായപ്പെടുന്നത്. അമുദവന്‍ എന്ന കണ്‍ഫ്യൂസ്ഡ് ആയ അച്ഛനായി ഏറ്റവും സ്വാഭാവികമായിത്തന്നെ അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടിയെന്നാണ് നിരൂപക പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button