Latest NewsNews

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു

അനാര്‍ക്കലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നടന്‍ പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. അനാര്‍ക്കലി സംവിധാനം ചെയ്ത സച്ചി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായി മലയാളത്തില്‍ ശ്രദ്ധ നേടിയ സച്ചിയുടെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു അനാര്‍ക്കലി. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടായേക്കും. അതേസമയം പുതിയ സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജും ബിജുമേനോനും. ലൂസിഫര്‍ സംവിധാനം ചെയ്ത ശേഷം ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിയുളളത്. സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോല്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വി ചെയ്യുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button