Latest NewsIndia

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മമത സർക്കാർ ; കേസന്വേഷണം സിബിഐയെ സുപ്രീം കോടതി ഏൽപ്പിച്ചത് യുപിഎ കാലത്ത്

2014-ൽ കേസന്വേഷണം സുപ്രീംകോടതി സി.ബി.ഐ.യെ ഏൽപ്പിച്ചു. മമത സർക്കാർ ശക്തിയുക്തം എതിർത്തിട്ടും കോടതി സമ്മതിച്ചില്ല

കൊൽക്കത്ത : ബാംഗാളില്‍ നടന്ന ശാരദാ ചിട്ടി തട്ടിപ്പ് കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത് മോദി സർക്കാർ അധികാരത്തിലേറുന്നതിനു മുന്നേ.. സിബിഐ അന്വേഷണത്തെ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ ആദ്യം മുതലേ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് ഉത്തരവ് ഉയര്‍ത്തിയത്. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുകയാണെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മമതയുടെ നിലപാട്.

കൊല്‍ക്കത്തയില്‍ സുദീപ്ത സെന്നിന്റെ നേതൃത്വത്തിലാണ് ശാരദ ചിട്ടിഫണ്ട് നടത്തിവന്നത്. ബംഗാള്‍, ഒഡിഷ, ത്രിപുര, ജാര്‍ഖണ്ഡ്, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കോടിക്കണക്കിന് രൂപയാണ് ശാരദാ ചിട്ടിഫണ്ടില്‍ നിക്ഷേപിച്ചത്. പാര്‍ട്ടിയുടെ രണ്ട് എംപിമാര്‍ക്കും ഒരു മന്ത്രിക്കും തട്ടിപ്പു നടത്തിയ ശാരദാ ഗ്രൂപ്പിന്റെ എം.ഡി.സുദീപ്‌തോ സെന്നുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ വെളിവായിരുന്നു. പിടിയിലായ ശാരദാ ഗ്രൂപ്പ് എംഡി. സുദീപ്‌തോ സെന്‍ സി.ബി.ഐ.യ്ക്ക് കൈമാറിയ കത്തില്‍ തൃണമൂല്‍ എംപി മാരായ കുനാല്‍ ഘോഷ്, ശ്രിന്‍ജോയ് ബോസ് എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു.

ഘോഷിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയ്ക്കും ശാരദാ ഗ്രൂപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. തൃണമൂലിന്റെ സംരംഭമെന്ന രീതിയില്‍ അവതരിപ്പിച്ചാണ് കമ്പനി തങ്ങളില്‍ നിന്ന് പണം സമാഹരിച്ചതെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇതേ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിരവധി തെളിവുകൾ ഹാജരാക്കാതെയിരുന്നപ്പോഴാണ് ചോദ്യം ചെയ്യാൻ സി ബി ഐ നേരിട്ട് ബംഗാളിലെത്തിയത്. അതെ സമയം 2013-ലെ വിവാദ കേസുകളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ തലവനായിരുന്നു രാജീവ്.

2014-ൽ കേസന്വേഷണം സുപ്രീംകോടതി സി.ബി.ഐ.യെ ഏൽപ്പിച്ചു. മമത സർക്കാർ ശക്തിയുക്തം എതിർത്തിട്ടും കോടതി സമ്മതിച്ചില്ല . സംസ്ഥാന പോലീസിന് പണം പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, ഭരണ കക്ഷിയിൽ പെട്ടവർക്ക് ബന്ധമുള്ളതിനാൽ സംസ്ഥാന പോലീസിന്റെ സ്വതന്ത്രാന്വേഷണം നടക്കാതിരിക്കാൻ സാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു.കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാൻ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

അന്വേഷണത്തിനു പൊലീസ് തടസ്സം നിൽക്കുന്നുവെന്ന് സിബിഐ സുപ്രീം കോടതിയോടു പരാതിപ്പെട്ടിരുന്നു.മാത്രമല്ല സിബിഐ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ നിയോഗിച്ച എസ് ഐ ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യരുതെന്നും,അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ജൂലൈയിൽ വ്യക്തമാക്കിയത്.സംസ്ഥാനത്തെ കേസുകളിൽ അന്വേഷിക്കുന്നതിന് സിബിഐക്കുള്ള പൊതു അനുമതി ആന്ധ്ര പ്രദേശ് സർക്കാർ കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. പിന്നാലെ മമത ബാനർജിയും ഇതേ നിലപാടെടുത്തു.

എന്നാൽ സുപ്രീം കോടതി ഇടപ്പെട്ട കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സിബിഐ.അതുകൊണ്ടുതന്നെയാണ് മമതയുമായി അടുത്ത ബന്ധമുള്ള ശ്രീകാന്ത് മൊഹ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യാൻ സിബിഐയ്ക്ക് സാധിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button