Latest NewsKerala

ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വീണ്ടും വിവാദത്തില്‍; ഫേസ് ബുക്കിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനും ചീത്തവിളി

വാളകം: രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ബ്രൈറ്റ് പബ്ലിക്ക് സ്‌കൂള്‍ വീണ്ടും ചര്‍ച്ചയാകുന്നു. രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദം. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമര്‍ശിക്കുന്നവരോടും ഫെയ്‌സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കുന്നത്.

ഫെയ്‌സ്ബുക്ക് യൂസര്‍മാരും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യല്‍ പോര് മുറുകുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് ‘നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്’ എന്നായിരുന്നു പ്രിന്‍സിപ്പാള്‍ നല്‍കിയ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ‘ഞാന്‍ ജോര്‍ജ് സര്‍’ എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നല്‍കിയത്. രക്ഷിതാക്കളോടും പൊതുജനങ്ങളോടും ഇത്ര മോശമായി പെരുമാറുന്ന സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനം എന്തായിരിക്കും എന്ന ആശങ്കയാണിപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button