KeralaLatest News

നഷ്ടപ്പെട്ടു എന്നു കരുതിയ അച്ഛനെ കണ്ട ആ മൂന്ന് വയസുകാരന്റെ കണ്ണുകള്‍ നിറഞ്ഞത് കണ്ടുനിന്നവരിലും സങ്കടമുണ്ടാക്കി

അടൂര്‍: മാസങ്ങള്‍ക്കുശേഷം തെങ്കാശി സ്വദേശി പരമശിവത്തിനെ തേടി ഭാര്യയും മൂന്നര വയസ്സുകാരന്‍ മകനുമെത്തി. മാസങ്ങളായി കാണാതിരുന്ന അച്ഛനെ കണ്ട ആ മകന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയത് കണ്ടുനിന്നവരില്‍പ്പോലും സങ്കടം ഉണ്ടാക്കി.

ജനിച്ച നാള്‍ മുതല്‍ പിരിയാതിരുന്ന അച്ഛന്‍ നഷ്ടപ്പെട്ടുവെന്ന് പലരും പറഞ്ഞുവെങ്കിലും പക്ഷെ ആ മൂന്നര വയസ്സുകാരന്‍ ഉറക്കത്തില്‍പോലും അപ്പ എന്ന വിളി മാത്രമായിരുന്നുവെന്ന് അമ്മ പറയുന്നു. വീട്ടില്‍നിന്നു കിലോമീറ്ററുകള്‍ മാത്രം ദൂരത്ത് പരമശിവം കഴിഞ്ഞത് പക്ഷെ ബന്ധുക്കളാരും അറിഞ്ഞില്ല. ദിവസങ്ങളായി ഇവര്‍ ഇദ്ദേഹത്തെ അന്വേഷിച്ച് നടന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭാഷയും അന്വേഷണത്തിന് തടസ്സമായി

മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഏനാത്ത് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന പരമശിവത്തെ പോലീസ് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തില്‍ എത്തിച്ചത്. വര്‍ഷങ്ങളായി പൂക്കടകളില്‍ ജോലി ചെയ്തുവന്നിരുന്ന പരമശിവം കുറച്ചുനാളുകളായി ലഹരിവിമുക്ത ആശുപത്രിയിലെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്നു ഇറങ്ങിയ ഇദ്ദേഹം പിന്നീട് വീട്ടിലേക്ക് തിരികെ പോയില്ല. അങ്ങനെയാണ് രാത്രിയില്‍ ഏനാത്തുവെച്ച് പോലീസ് ഇദ്ദേഹത്തെ കാണുന്നതും മഹാത്മയില്‍ എത്തിക്കുന്നതും.

മാസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഭാര്യയുടെയും മകന്റേയും പേരുപറയുകയും മേല്‍വിലാസം സ്ഥാപനത്തിലെ പ്രവര്‍ത്തരെ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുടെ നേതൃത്വത്തില്‍ പരമശിവത്തിന്റെ ഭാര്യ ശാന്തയേയും മൂന്ന് വയസ്സുകാരന്‍ രാജുവിനേയും കണ്ടെത്തുകയായിരുന്നു. ഏഴംകുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു ഇവര്‍ രണ്ടു പേരും. വീട്ടുജോലി ചെയ്തു വന്നിരുന്ന ശാന്ത എന്തു ചെയ്യണമെന്നറിയാതെ നാട്ടില്‍ പോലും പോകാന്‍ കഴിയാതെ വീട്ടില്‍ കഴിയുകയായിരുന്നു. ബന്ധുക്കളോടൊപ്പം പരമശിവം തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ തന്നേയും കൂടെക്കഴിഞ്ഞ അന്തേവാസികളെയും പരിചരിക്കുന്ന മഹാത്മയ്ക്ക് നന്ദി പറയാനും മറന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button