KeralaLatest News

ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

തൃശൂർ : ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി രഞ്ജൻ ആണ് രക്ഷപ്പെട്ടത്. ജയിൽ വളപ്പിനു പുറത്തെ കൃഷിസ്ഥലത്തു ട്രാക്ടർ ഓടിക്കാൻ ഇറക്കിയപ്പോഴാണ് പ്രതി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. വിയ്യൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കൃഷിയാവശ്യത്തിനു ജയിലിൽ ഉപയോഗിക്കുന്ന ട്രാക്ടർ 10 വർഷമായി ഓടിച്ചിരുന്നത് രഞ്ജനാണെന്നു ജയിൽ അധികൃതർ പറയുന്നു. പ്രതികളെ തിരികെ ജയിലിനുള്ളിലേക്കു കയറ്റുമ്പോഴാണ് രഞ്ജൻ രക്ഷപ്പെട്ടത് മനസിലായത്. കൃഷിസ്ഥലവും ജയിൽ പരിസരവും ജീവനക്കാർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

മുമ്പ് ജയിലിനു പുറത്തെ കൃഷിത്തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ ഇറക്കിയ ജീവപര്യന്തം തടവുകാരൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button