KeralaLatest News

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കൂടിയത് തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ല; സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്

കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ കളക്ഷന്‍ കൂടിയത് ടോമിൻ തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ലെന്ന ആരോപണവുമായി കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്‍. യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതും ശബരിമല വരുമാനവും ചേര്‍ത്താണ് കളക്ഷന്‍ കൂടിയത്. 25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കോര്‍പ്പറേഷനില്‍ നിന്ന് ശമ്പളം കൊടുത്തതെന്നതും വ്യാജപ്രചരണമാണ്. കോര്‍പ്പറേഷന്‍ നില നിന്നു പോവാന്‍ ഏറെ വിട്ടുവീഴ്ചകള്‍ യൂണിയനുകള്‍ ചെയ്തിരുന്നു എന്നിട്ടും കോര്‍പ്പറേഷന്‍ ഇല്ലാതാക്കാന്‍ യൂണിയനുകള്‍ ശ്രമിക്കുകയാണെന്ന വ്യാജപ്രചാരണം തച്ചങ്കരി നടത്തുകയായിരുന്നുവെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.

കോര്‍പ്പറേഷനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടുത്തുക എന്ന ഇടതു സര്‍ക്കാര്‍ നയം അട്ടിമറിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നത്. ആ ശ്രമം പരാജയപ്പെട്ടതിലുള്ള ജാള്യതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോട്ടയം പാലാ കേന്ദ്രീകരിച്ചുള്ള ഒരു സംഘടനക്കാര്‍ തച്ചങ്കരിയെ സ്വാധീനിച്ചിരുന്നു. അവര്‍ പറയുന്നത് മാത്രമായിരുന്നു നടപ്പാക്കിയിരുന്നതെന്നും വൈക്കം വിശ്വൻ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button