NattuvarthaLatest News

വിദേശ മദ്യവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊയിലൂരിലെ കണ്ടന്റവിടെ വീട്ടില്‍ കെ.രഞ്ജിത്താ (27) ണ് കേസില്‍ പിടിയിലായത്.

മാഹിയില്‍ നിന്നും വാങ്ങിയ മദ്യമാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.
താഴെ ചമ്പാട് ഭാഗത്തുവെച്ചാണ് മദ്യം പിടികൂടിയത്. സെന്‍ട്രല്‍ പൊയിലൂര്‍ ഭാഗത്ത് വില്പനയ്ക്കായാണ് മദ്യം കൊണ്ടുപോവുന്നതെന്ന് പ്രതി മൊഴി നല്‍കിയതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മദ്യവില്പന സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത് . മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button