KeralaLatest NewsIndia

വൃക്കരോഗിയായ അമ്മയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ നേര്‍ച്ച നടത്താനെത്തിയ യുവാവിനെ അക്രമികള്‍ കൊലപ്പെടുത്തി: കരുനാഗപ്പള്ളിയിൽ ഒരാൾ പിടിയിൽ

കമ്പി​വ​ടി കൊണ്ട് ​ത​ല​യ്ക്ക​ടി​യേ​റ്റ് ​നി​ല​ത്തു​വീ​ണ​ ​യുവാവി​നെ​ ​യഥാസമയം​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും​ ​ക​ഴി​ഞ്ഞി​ല്ല.​

ക​രു​നാ​ഗ​പ്പ​ള്ളി​:​ ​പാ​വുമ്പ​ ​ക്ഷേ​ത്ര​ ​ഉ​ത്സ​വ പറമ്പിനു സമീപം ​ച​വ​റ​ ​ടൈ​റ്റാ​നി​യം​ ​ജം​ഗ്‌​ഷ​ന്‍​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​ ​വീ​ട്ടി​ല്‍​ ​ഉ​ദ​യ​ന്റെ​ ​മ​ക​ന്‍​ ​അ​ഖില്‍​ജി​ത്ത് ​(25​)​ ​കൊ​ല്ല​പ്പെ​ട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.​ ​ഞായറാഴ്ച രാത്രി 10 മണിയോടെ വൃ​ക്ക​രോ​ഗി​യാ​യ​ ​മാ​താ​വി​ന്റെ​ ​അ​സു​ഖം​ ​ഭേ​ദ​മാ​കാ​ന്‍​ ​പാ​വു​മ്പ​യി​ലും​ ​ആ​ന​യ​ടി​യി​ലും​ ​പ​റ​ ​വ​ഴി​പാ​ട് ​ന​ട​ത്താ​ന്‍​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​എ​ത്തി​യ അഖില്‍ജിത്ത് അക്രമിസംഘത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു.

കമ്പി​വ​ടി കൊണ്ട് ​ത​ല​യ്ക്ക​ടി​യേ​റ്റ് ​നി​ല​ത്തു​വീ​ണ​ ​യുവാവി​നെ​ ​യഥാസമയം​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും​ ​ക​ഴി​ഞ്ഞി​ല്ല.​ ​​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ചോ​ര​വാ​ര്‍​ന്ന് ​സം​ഭ​വ​ ​സ്ഥ​ല​ത്ത് ​കി​ട​ന്ന​ ​അഖില്‍ജിത്തി​നെ​ ​അ​ക്ര​മി​ക​ള്‍​ ​പോ​യ​ശേ​ഷം​ ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ളാ​ണ് ​ബൈ​ക്കി​ന്റെ​ ​പി​ന്‍​സീ​റ്റി​ലി​രു​ത്തി​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ച​ത്. ആ​രോ​ഗ്യ​നി​ല​ ​മോ​ശ​മാ​യ​തി​നാല്‍ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെങ്കിലും ​അ​ധി​കം​ ​വൈകാതെ മ​രി​ച്ചു.​ ​കൈ​കാ​ലു​ക​ളും​ ​അ​ടി​ച്ചൊ​ടി​ച്ച നിലയിലായിരു​ന്നു.​

​15​ ​ബൈ​ക്കു​ക​ളി​ലാ​യി​ ​എത്തിയ​ 25​ ​അംഗ സംഘമാ​ണ് ​പാ​വുമ്പ​ ​തെ​ക്ക് ​പാ​ല​മൂ​ട് ​ജം​ഗ്‌​ഷ​നി​ലും​ ​പ​രി​സ​ര​ത്തും​ ​കേ​ന്ദ്രീ​ക​രി​ച്ച​ ​ശേ​ഷം​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​മു​ഖം​ ​മ​റ​ച്ച്‌ ​ആ​ക്ര​മ​ണം​ ​അ​ഴി​ച്ചു​വി​ട്ട​ത്.​ ​ശ​നി​യാ​ഴ്‌​ച​ ​ഉ​ത്സ​വസ്ഥ​ല​ത്ത് ​ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍​ ​ത​മ്മി​ലുണ്ടായ​ ​ഏ​റ്റു​മു​ട്ടലി​ല്‍​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍​ക്ക് ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ഇ​തി​ന്റെ​ ​തു​ട​ര്‍​ച്ച​യാ​ണ്​ ​ഞാ​യ​റാ​ഴ്‌​ച​ ​ന​ട​ന്ന​ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍.​ ​ബഹളത്തിനിടെ ​അ​ഖില്‍​ജി​ത്തും​ ​ബ​ന്ധു​വാ​യ​ ​യുവാവും ​അ​ക്ര​മി​ക​ളു​ടെ​ ​മു​ന്നി​ല്‍​ ​അ​ക​പ്പെ​ട്ടുവെങ്കിലും ബന്ധുവായ യുവാവ്​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​

​ശ്രീജയാണ് അഖില്‍ജിത്തിന്റെ മാതാവ്. സഹോദരി അഖില. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം.
സം​ഘ​ര്‍​ഷ​ ​സാ​ദ്ധ്യ​ത​ ​അ​റി​ഞ്ഞി​ട്ടും പോലീസ് സു​ര​ക്ഷ​ ​ഒരുക്കിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button