Latest NewsIndia

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്കാളികളായ വ്യോമസേനയുടെ ബില്‍ കേരളത്തിനു അയച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന ഉപയോഗിച്ചതിനുള്ള ബില്‍ കേരളത്തിന് അയച്ചതായി കേന്ദ്രം. 120 കോടിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ഇക്കാര്യം അറിയിച്ചത്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. സൈന്യവും നാവികസേനയും കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കിവരുന്നുണ്ടെന്നും ഭാംറെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button