KeralaLatest NewsNewsTechnology

ഫേസ്ബുക്കിലെ പ്രവചന ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാം

കേരളാ പൊലീസാണ് മുന്നറിയിപ്പ് നല്‍കുന്നത്

ശ്രദ്ധിക്കുക…, അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? എന്നിങ്ങനെയുള്ള പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ തുറക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാം. കേരളാ പൊലീസാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം ലിങ്കുകള്‍ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യും. ഇത് പോലുുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ഫേസ്ബുക്കിലെ പ്രവചനങ്ങളില്‍
പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…

‘അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും?
നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും?
ഇതിഹാസങ്ങളില്‍ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ‘
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവര്‍ത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാര്‍ക്ക് നല്‍കുന്നതെന്നോര്‍ക്കുക.

ഫേസ്ബുക്കില്‍ ഇത്തരത്തിലുള്ള ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #ശമമരബീറലിേേലാ എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളുടെ അക്കൗണ്ടില്‍ സെക്യൂരിറ്റി സെറ്റിങ്സില്‍ അുു െമിറ ണലയശെലേ െഎന്ന മെനുവിലൂടെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കാണുവാന്‍ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക. വ്യാജആപ്പുകള്‍ വഴി ഉമമേ ടവമൃശിഴ ഓപ്ഷനിലൂടെ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അുു,െ ംലയശെലേ െമിറ ഴമാല െമെനുവില്‍ സെറ്റിംഗ്സ് ഠൗൃി ഛളള ചെയ്യുക. കൂടാതെ ഫെയ്സ്ബുക്കിന്റെ സെറ്റിങ്സില്‍ ടലരൗൃശ്യേ മിറ ഹീഴശി തിരഞ്ഞെടുത്താല്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

https://www.facebook.com/keralapolice/posts/1997593787002767

shortlink

Related Articles

Post Your Comments

Related Articles


Back to top button