KeralaLatest News

രണ്ടുകാറുകളും സ്‌കൂട്ടറും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

കളത്തിപ്പടി: സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുകാറുകളും സ്‌കൂട്ടറും അപകടത്തില്‍പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ കോട്ടയം-കുമളി ദേശീയ പാതയില്‍ താന്നിക്കപ്പടിയിലായിരുന്നു അപകടം. കാറിടിച്ച് വൈദ്യുതിപോസ്റ്റ് തകര്‍ന്നു. വൈദ്യുതി കമ്പികള്‍ കാറിനുമുകളില്‍ വീണെങ്കിലും യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

കോട്ടയം എസ്.എച്ച്.മൗണ്ട് മേലേപ്പറമ്പില്‍ ജെഫിന്‍, വിഷ്ണു, ഷിന്റോ, ഷെല്ലി, മറ്റാരു കാറിലെ യാത്രക്കാരന്‍ ജിക്കു, സ്‌കൂട്ടര്‍ യാത്രക്കാരായ അനില്‍, അമല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടവാതൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റിലിടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് കെ.കെ.റോഡില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button