Latest NewsIndia

സത്യാഗ്രഹം അവസാനിപ്പിച്ച്‌ മമത, ‘ഇനി വിഷയം ഡല്‍ഹിയില്‍ ഉയർത്തും, നരേന്ദ്ര മോദി രാജിവച്ച്‌ ഗുജറാത്തിലേക്ക് തിരികെ പോകണം’

കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു.

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിദ്ധ്യത്തിയാലിരുന്നു മമത സമരം അവസാനിപ്പിച്ചത്. ‘ഞങ്ങള്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നടത്തിയ സമരം വിജയമാണ്. എല്ലാ ഏജന്‍സികളെയും നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.’

‘സംസ്ഥാന ഏജന്‍സികളെയും അവര്‍ക്കു നിയന്ത്രിക്കണോ?. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവച്ച്‌ ഗുജറാത്തിലേക്ക് തിരികെ പോകണം. ഈ സമരം ഇവിടെ അവസാനിപ്പിക്കുകയാണ്’- മമത പറഞ്ഞു. അതെ സമയം ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഷില്ലോംഗില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ കമ്മിഷണറെ അറസ്‌റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിര്‍ദ്ദേശിച്ച കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു.

വിഷയത്തില്‍ കോടതി അലക്ഷ്യമുള്ള വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്‌റ്റഡിയില്‍ എടുത്തുവെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കാനും ഇക്കാര്യത്തില്‍ ഈ മാസം 18നകം ഉത്തരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.കേസിലെ തെളിവ് നശിപ്പിക്കാനാണ് രാജീവ് കുമാര്‍ ശ്രമിക്കുന്നതെന്ന് കോടതിയില്‍ സി.ബി.ഐ ആരോപിച്ചു.

കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ ലാപ്‌ടോപ്പും മറ്റ് തെളിവുകളും അവര്‍ക്ക് തന്നെ തിരിച്ച്‌ നല്‍കിയെന്നും സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്‌തു. കേസ് ആദ്യം അന്വേഷിച്ച രാജീവ് കുമാര്‍ തെളിവുകളൊന്നും തന്നെ സി.ബി.ഐക്ക് നല്‍കിയിരുന്നില്ല. ഇത് തെളിവ് നശിപ്പിക്കുന്നതിനുള്ള ഭാഗമാണെന്നും സി.ബി.ഐ കോടതിയിൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button