KeralaLatest News

ബാങ്കിന്റെ പ​ത്താം​നി​ല​യി​ല്‍​നി​ന്നു ചാ​ടി യൂ​ണി​യ​ന്‍ നേ​താ​വ് ജീ​വ​നൊ​ടു​ക്കി

കൊ​ച്ചി: ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ നേ​താ​വ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം​നി​ല​യി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി. ഇന്ന് വൈ​കു​ന്നേ​രം 4.15 ഓ​ടെയായിരുന്നു സംഭവം. പു​ത്ത​ന്‍​കു​രി​ശ് ഞാ​റ്റി​ല്‍ എ​ന്‍.​എ​സ്. ജ​യ​ന്‍ (51) ആ​ണു മ​രി​ച്ച​ത്. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വ് ഷ​ണ്‍​മു​ഖം റോ​ഡി​ലെ എ​സ്ബി​ഐ റീ​ജ​ണ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നാ​ണു ജ​യ​ന്‍ വീ​ണ​ത്. റീ​ജ​ണ​ല്‍ ബി​സി​ന​സ് ഓ​ഫീ​സി​ലെ (ആ​ര്‍​ബി​ഒ-3) സീ​നി​യ​ര്‍ അ​സോ​സി​യേ​റ്റ്സ് ആ​യി​രു​ന്നു.

ഏ​റ്റ​വും മേ​ല്‍​ത്ത​ട്ടി​ലു​ള്ള പ​ത്താം​നി​ല​യു​ടെ ടെ​റ​സി​ല്‍ ഷൂ​സും മൊ​ബൈ​ല്‍ ഫോ​ണും വ​ച്ച​ശേ​ഷം ബാ​ങ്കി​ന്‍റെ​യും തൊ​ട്ട​ടു​ത്ത ജ്വ​ല്ല​റി​യു​ടെ​യും ഇ​ട​യി​ലെ മ​തി​ല്‍ ഭാ​ഗ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടു ബാ​ങ്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ശരീരം ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. ത​ല ത​ക​ര്‍​ന്നി​രു​ന്നു. വി​മു​ക്ത​ഭ​ട​നാ​ണു ജ​യ​ന്‍. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ബാ​ങ്ക് എം​പ്ലോ​യീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, സ്റ്റേ​റ്റ് ബാ​ങ്ക്സ് സ്റ്റാ​ഫ് യൂ​ണി​യ​ന്‍ കേ​ര​ള സ​ര്‍​ക്കി​ള്‍ സോ​ണ്‍ മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഓ​ഫീ​ഷ്യേ​റ്റിം​ഗ് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button