Latest NewsIndia

പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ ‘മഹിഷി’യാക്കി പോസ്റ്ററുകള്‍ : പ്രതിഷേധവുമായി കോണ്‍ഗ്രസ്

ലഖ്‌നൗ : പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ മഹിഷിയാക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് പ്രിയങ്കക്കെതിരെ ഇത്തിലുള്ള പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി എംപിയായ പ്രിയങ്ക സിംഗിനെ ദുര്‍ഗയായും പ്രിയങ്ക ഗാന്ധിയെ മഹിഷാസുരയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പോസ്റ്ററിന് പിന്നില്‍ ബിജെപിയും, പ്രിയങ്കാ സിംഗുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പോസ്റ്ററിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എംപി പ്രിയങ്ക സിംഗ് പറയുന്നത്. ആരാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത് എന്ന കാര്യം അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close