Latest NewsIndia

പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി : ആദ്യ ദൗത്യം യുപിയിൽ

മീ​റ്റിം​ഗി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ​ങ്കെ​ടു​ത്തേ​ക്കും.

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​ത്തി​യ പ്രി​യ​ങ്ക, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി തു​ഗ്ല​ക്ക് ലൈ​നി​ലെ വ​സ​തി​യി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. പ്രിയങ്ക ആദ്യം യുപിയിൽ എത്തുമെന്നാണ് സൂചന. മീ​റ്റിം​ഗി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ​ങ്കെ​ടു​ത്തേ​ക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.. ഔദ്യോഗിക ചുമതല ലഭിച്ചിട്ടും തന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇതുവരെ പ്രിയങ്ക സന്ദർശിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ പ്രിയങ്കയ്ക്ക് തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇനി നടപ്പിലാക്കാനുള്ളത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ള്‍ ശ​നി​യാ​ഴ്ച പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​വ​ലോ​ക​നം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി പ്രി​യ​ങ്ക ഗാ​ന്ധി​യെ കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button