Latest NewsInternational

പിഞ്ചുകുഞ്ഞിനെ കാലിൽ തൂക്കി ചുഴറ്റിയെറിഞ്ഞ് ദമ്പതികളുടെ അഭ്യാസ പ്രകടനം; സംഭവം വിവാദമാകുന്നു

പിഞ്ചുകുഞ്ഞിനെ കാലിൽ തൂക്കി ചുഴറ്റിയെറിഞ്ഞ് ദമ്പതികളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ റഷ്യൻ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലോകം ചുറ്റാൻ പണം കണ്ടെത്താനാണ് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെവെച്ച് തെരുവിൽ അപകടകരമായ രീതിയിൽ ദമ്പതികൾ അഭ്യാസപ്രകടനം നടത്തിയത്.

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ കാലിൽ തൂക്കിയെടുത്ത് മുകളിലേക്ക് ചുഴറ്റി എറിയുകയും തലകുത്തനെ പിടിച്ച് ഊഞ്ഞാൽ പോലെ ആട്ടിയുമായിരുന്നു പ്രകടനം. മലേഷ്യയിൽവെച്ചാണ് ഇവർ അറസ്റ്റിലായത്. ആൾക്കൂട്ടത്തിന്റെ മുമ്പിൽ വെച്ചായിരുന്നു ഇവരുടെ പ്രകടനം.

ഞങ്ങൾ ലോകം ചുറ്റാൻ പോകുന്നു എന്നെഴുതിയ പ്ലക്കാർഡുമായി കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ തറയിൽ ഇരിക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെയായിരന്നു ഇവരുടെ അഭ്യാസം. ഇവർക്ക് ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്തൊരു അസംബന്ധമാണ് കാണിക്കുന്നത്, ഇങ്ങനെ ചെയ്യാതിരിക്കൂ എന്ന് വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം. 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

https://www.facebook.com/zac.abdulcheah/videos/10217882218709691/

shortlink

Related Articles

Post Your Comments

Related Articles


Back to top button