KeralaLatest News

മിന്നൽ ഹർത്താൽ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്‌ണൻ

തി​രു​വ​ന​ന്ത​പു​രം: മിന്നൽ ഹർത്താൽ നിലപാട് വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മി​ന്ന​ൽ ഹ​ർ​ത്താ​ലു​ക​ളും തു​ട​രെ​ത്തു​ട​രെ​യു​ള്ള ഹ​ർ​ത്താ​ലു​ക​ളും ഒ​ഴി​വാ​ക്കണമെന്നു കോ​ടി​യേ​രി പറഞ്ഞു. “കോ​ടി​യേ​രി​യോ​ട് ചോ​ദി​ക്കാം’ എ​ന്ന ഫേ​യ്സ് ബു​ക്ക് സം​വാ​ദ പ​രി​പാ​ടി​യി​ൽ സംസാരിക്കുവായിരുന്നു അദ്ദേഹം. അ​വ​സാ​ന​ത്തെ ആ​യു​ധ​മാ​ണ് ഹ​ർ​ത്താ​ൽ. സി​പി​എം ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ടി​ക​ളും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

പ്ര​ള​യ​ത്തി​ൽ​പെ​ട്ട കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തി​ന്‍റെ ക​ണ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ചോ​ദി​ക്കു​ക​യാ​ണ്. സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നും ക​ണ​ക്ക് ചോ​ദി​ക്കു​ന്നുവെന്നും സ​ഹാ​യ​ത്തി​ന്‍റെ​പേ​രി​ൽ ക​ണ​ക്കു ചോ​ദി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ അ​ന്യ​രാ​ജ്യ​ക്കാ​രാ​യി കാ​ണു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും കോ​ടി​യേ​രി വ്യകത്മാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button