Latest NewsIndia

മോദി ഭരണത്തോട് ട്രംപിന് ആരാധനയെന്ന് യോഗി ആദിത്യനാഥ്

അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ആരാധനയോടെയാണ് കണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഇക്കാര്യം ട്രംപ് സൂചിപ്പിച്ചിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എപ്രകാരമാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെയായിരിക്കും യുഎസ് സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് ്രടംപ് പറഞ്ഞെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

പശ്ചിമബംഗാളില്‍ പുരുലിയയില്‍ ഒറു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍. പശ്ചിമബംഗാളില്‍ രണ്ട് റാലികളിലാണ് യോഗി ആദിത്യനാത് പങ്കെടുക്കാനെത്തിയത്. യോഗിയുടെ റാലിയെ എതിര്‍ത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും യുപി മുഖ്യമന്ത്രി കടന്നാക്രമിച്ചു. ശാരദ ചിട്ടിഫണ്ടില്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന മമത ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button