KeralaLatest News

ഇന്ത്യൻ നൈറ്റ് ജാറിനെ കണ്ടെത്തി

കോട്ടയം : കലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പക്ഷിയിനമായ നാട്ടു രാച്ചുക്കുകൾ എന്ന ‘ഇന്ത്യൻ നൈറ്റ് ജാറിനെ’ കണ്ടെത്തി. കോട്ടയം ഈരയിൽ കടവിനു സമീപമാണ് ഇവയെ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറും പ്രവാസിയുമായ ബിജു വട്ടത്തറയിലാണു ഇവയെ ആദ്യം കണ്ടത്.

ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപസൗകുമാര്യമാണു രാച്ചുക്കുകളുടെ പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ പകൽ പോലും ഇവയെ തിരിച്ചറിയുക വളരെ പ്രയാസമാണ്.കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, ഇലകൊഴിയും വനമേഖലകൾ തുടങ്ങിയവയെല്ലാം രാച്ചുക്കുകൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ ആവാസസ്ഥാനങ്ങളാണ്.

നിശാശലഭങ്ങളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ആവാസവ്യവസ്ഥയ്ക്കുണ്ടായ തകർച്ച, പരിസ്ഥിതിമലിനീകരണം തുടങ്ങിയവ ഇവയുടെ പതനത്തിന് കാരണമാകുകയാണ് . നിലവിൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷിവർഗമാണിവ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button