Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്‍ഹാസന്‍.തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് എല്ലാവര്‍ക്കും മനസിലാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലം തള്ളിക്കൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുകയെന്ന പ്രഖ്യാപനം കമലിന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ നേതാക്കളെന്ന പ്രഖ്യാപനത്തോടെ ജന നീതി കേന്ദ്രം എന്ന അര്‍ത്ഥം വരുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലാണ് തുക്കം കുറിച്ചത്.നിലവില്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായി മധുരയിലെ വിവിധ മേഖലകളില്‍ പര്യടനത്തിലാണ് കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെ പരിചയക്കുറവാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

വിജയകാന്തിന്റെ ഡി.എം.ഡി.കെയെ പോലെ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുകയാണ് കമല്‍ഹാസന്റെ ലക്ഷ്യമെന്നാണ് സൂചന. രാഷ്ട്രീയത്തില്‍ തന്റെ ആശയം എന്താണെന്നത് പ്രസക്തമല്ലെന്നും വിശക്കുമ്പോള്‍ ഭക്ഷണം പോലെ കൃത്യമായ സമയത്ത് കൃത്യമായ ആശയങ്ങള്‍ സ്വീകരിക്കുമെന്നും കമലഹാസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button