KeralaLatest News

അനുകൂല വിധിക്കായി പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം

പന്തളം : പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ. ഭക്തജനങ്ങളുടെ വികാരം കോടതി ഉൾക്കൊള്ളുമെന്ന് കരുതുന്നു.കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലതെന്ന് ശശികുമാർ വർമ്മ അറിയിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. റിട്ട് ഹര്‍ജികളുള്‍പ്പെടെ അറുപത്തിയഞ്ച് ഹര്‍ജികളാണ് പരിഗണനയില്‍.
രാവിലെ 10.30നാണ് ഹർജികൾ കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്‍കിയ അമ്പത്തിയാറ് പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button