KeralaLatest News

ശബരിമല കേസ്: സര്‍ക്കാരിനെതിരെ പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല കേസില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞ് പന്തളം കൊട്ടാരം. സുപ്രീം കോടതയില്‍ ശബരിമല കേസിന്റെ വാദം പൂര്‍ത്തിയായതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ലെന്ന മനസ്സിലായെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പ്രതികരിച്ചു.

അതേസമയം ശബരിമല കേസ് വിധി പറയല്‍ സുപ്രീം കോടതി മാറ്റി വച്ചു. തീയതി പിന്നേട് അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അറിയിച്ചു. അതേസമയം കുംഭമാസ പൂജകള്‍ക്ക് നട തുറക്കും മുമ്പ് വിധി ഉണ്ടാകില്ല.

കേസില്‍ 58 പുന: പരിശോധനാ ഹര്‍ജികളില്‍ പത്തോളം പേരുടെ വാദങ്ങള്‍ സുപ്രീം കോടതി കേട്ടു. തുടര്‍ന്ന് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും എതിര്‍ വാദങ്ങള്‍ കേള്‍ക്കുകയായിരുന്നു. യുവതീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്. തുല്യാവകാശം സുപ്രധാനമാണെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമെന്നും ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത വാദിച്ചു. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ വാദം. പലവാദങ്ങളും കേട്ടില്ല എന്നത് പുന:പരിശോധനയ്ക്ക് കാരണമെല്ലന്നും സര്‍ക്കാര്‍ അറിയിച്ചു. ആചാരം മൗലീകാവകാശങ്ങള്‍ക്ക് മുകളില്‍ അല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button