Latest NewsGulf

സൗദി സ്വദേശിവത്ക്കരണം തീരുമാനം പു: നപരിശോധിയ്ക്കുന്നു

റിയാദ്: സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്കരണതോത് ചിലമേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ടു തൊഴില്‍മേഖലയില്‍ 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നിരുന്നു. ഈ മേഖലകളിലുള്ള സ്വദേശിവത്കരണതോതില്‍ മാറ്റം വരുത്തണമെന്ന് സൗദിയില വ്യാപാരികള്‍ നിരന്തരമായി ആവശ്യമുന്നയിക്കുകയായിരുന്നു. ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ കഴിവുറ്റതും അനുയോജ്യവുമായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും പൂട്ടി. ചിലത് പൂട്ടലിന്റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികള്‍ മന്ത്രിക്കുമുമ്പില്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചത്.

സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം തൊഴില്‍, സാമൂഹിക വികസനമന്ത്രാലയം സമഗ്രമായി പുനഃപരിശോധിക്കുമെന്ന ഉറപ്പാണ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയില്‍നിന്നും വ്യാപാരികള്‍ക്ക് ലഭിച്ചത്. സ്വദേശി-വിദേശി അനുപാതം 50 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മൊബൈല്‍ ഫോണ്‍ കടകള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൂറുശതമാനം സൗദിവത്കരണം നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button