Latest NewsIndia

സീരിയല്‍ നടി ജീവനൊടുക്കി

ഹൈദരാബാദ്•സീരിയല്‍ നടി നാഗാ ഝാന്‍സിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 21 കാരിയായ ഝാന്‍സിയെ ശ്രീ നഗര്‍ കോളനിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Serial actress

ഫ്ലാറ്റില്‍ നടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാപ്രസാദ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പുഞ്ചഗുട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള ഝാന്‍സി മാ ടിവിയിലെ ‘പവിത്ര ബന്ധന്‍’ അടക്കമുള്ള സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു.

naga

ഝാന്‍സി അകന്ന ബന്ധുവായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നു. പ്രണയം തകര്‍ന്നതില്‍ മനംനൊന്താകാം ആത്മഹത്യ ചെയ്തതെന്നും  ബന്ധുക്കള്‍ സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button