KeralaLatest News

സർക്കാർ വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും മൂലം കൊച്ചിയിൽ ഇല്ലാതായത് ഒരു ജീവൻ

കൊച്ചി: ചളിക്കവട്ടത്ത് ഇറിഗേഷന്റെ പാലം പണിക്കിടെ ഭൂഗർഭ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് തമിഴ്നാട്ടുകാരനായ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് സാരമായി പരുക്കേറ്റു. പണി നടക്കുമ്പോൾ 11 കെവി ലൈൻ ഓഫ് ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണം. ഒന്നര മീറ്ററിൽ ഭൂമിക്കടിയിലേക്ക് ഡ്രിൽചെയ്ത് എത്തിയത് 11 കെവി ലൈനിലേക്കാണ്. ഈ കമ്പിയിൽ പിടിച്ചിരുന്ന നാലുപേർ ഒരേസമയം റോഡിലേക്ക് തെറിച്ച് വീണ് പിടയുകയും ഇതിൽ ഒരാൾ മരിക്കുകയുമായിരുന്നു. അതേസമയം സുരക്ഷ പരിഗണിച്ച് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റിയിരുന്നെന്നും എന്നാൽ പൈലിങ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നുമാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button