KeralaLatest News

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. അമ്പൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണു കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ ഇയാള്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു.

 

അധ്യാപകന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങളെടുത്ത ഇയാള്‍ പിന്നീട് അതു കാണിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button