KeralaLatest News

ദുരൂഹ സാഹചര്യത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ഹരിപ്പാട്: യുവാവ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുതുകുളം വടക്ക് ഷിബു സദനത്തില്‍ ഷാജികുമാര്‍( 42) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം വൈകുന്നേരം ആറുമണിയോടെയാണ് ഷാജി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷാജി പെയിന്റിംഗ് തൊഴിലാളിയാണ്. അതേസമയം സംഭവ ദിവസം ഇയാള്‍ ഉച്ചവരെ ജോലിക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതിനു ശേഷം വീട്ടിലെത്തിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഈ സമയത്ത് ഭാര്യ തൊഴിലുറപ്പ് ജോലിക്കായി പോയിരിക്കുകയായിരുന്നു. ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കാണുന്നത്.

അതേസമയം തൂങ്ങി മരിച്ച ഷാജിയുടെ കൈകള്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ദുരൂഹതയുണ്ടാക്കുന്നു. ബന്ധുക്കളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button