Latest NewsIndia

കുരുക്ക് മുറുകുന്നു, റോബര്‍ട്ട് വാദ്രയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യും. വൈകിട്ട് നാലിന് ഡല്‍ഹിയിലെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച്‌ വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് കേസ്.

ഇയാളുടെ അടുത്ത സഹായി മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button