KeralaLatest News

ശബരിമല കേസ്: ദേവസ്വം പ്രസിഡന്റിന് അതൃപ്തി

തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അതൃപ്തി. കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച്  ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറയാത്തതിനാലാണിത്. അതേസമയം ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണര്‍ ഇടപെടല്‍ നടത്തിയെന്നാണ് പത്മകുമാറിന്റെ സംശയം. അതേസമയം ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പി അടക്കമുളളവരുടെ തീരുമാനം.

വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു വൈകിയാണെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ മുന്‍കൈ എടുത്ത് യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇന്നലെ സുപ്രീം കോടതിയില്‍ ശബരിമല ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ സാവകാശ ഹര്‍ജിയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. കൂടാതെ വിധിയില്‍ പുന:പരിശോധന വെണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ നടന്ന കൂടിയാലോചനയില്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് അഭിഭാഷകരുമായി സംസാരിച്ചത്. യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് കമ്മീഷണര്‍ക്കുമുള്ളത്. കമ്മീഷണര്‍ സാവകാശ ഹര്‍ജിയില്‍ ബോര്‍ഡ് എടുത്ത തീരുമാനം അറിയിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടാതിരുന്നത് പത്മകുമാറിന് അതൃപ്തിയുണ്ടെന്നാണ് വിവരം.devaswam commiss

shortlink

Related Articles

Post Your Comments

Related Articles


Back to top button