Latest NewsKerala

വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ സ്വകാര്യത ആവശ്യമാണെന്നും വനിതാജഡ്ജി തന്നെ വേണമെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച്‌ പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും. വിചാരണ വേഗത്തിലാക്കണമെന്നും സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് പ്രതിയും നടനുമായ ദി​ലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദൃശ്യങ്ങൾ ദിലീപിന് ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ കോടതിയെ അ​റി​യി​ച്ചി​രു​ന്നു. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് നടന്‍ ദിലീപിനു നല്‍കിയാല്‍ ദുരുപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button