KeralaLatest News

പ്രതീക്ഷകളോടെ വന്ന കെഎസ്ആര്‍ടിസി ചില്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു

ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ദീര്‍ഘദൂര യാത്രക്കാരെ ചില്‍ ബസില്‍ നിന്നകറ്റിയത്

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ചില്‍ ബസ് സര്‍വ്വീസ് പരാജയം. ഏറെ പ്രതീക്ഷകളോടെയാണ് വകുപ്പ് ചില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചത്. എന്നല്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകളുടെ സര്‍വ്വീസ് നിര്‍ത്തിയത്. നിലവില്‍ കോഴിക്കോട്ടെ 35 ബസുകളില്‍ 15 എണ്ണവും താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു.

ശബരിമല സീസണില്‍ നിലയ്ക്കല്‍- പമ്പ റൂട്ടില്‍ വിശ്രമമില്ലാതെ ഓടി ലാഭമുണ്ടാക്കിയ ബസുകളാണ് ഓട്ടം നിലച്ച അവസ്ഥയില്‍ കിടക്കുന്നത്.
ഇതിനു ശേഷം കോഴിക്കോട് എത്തിച്ച് സര്‍വ്വീസ് നടത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. കാസര്‍കോട്, പാലക്കാട്, എറണാകുളം റൂട്ടുകളിലാണ് ചില്‍ ബസ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ഇടവിട്ട് പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 10 വരെയാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഓട്ടം നിലച്ചതോടെ ബസുകള്‍ നശിച്ചു തുടങ്ങിയതായി ജീവനക്കാര്‍ അറിയിച്ചു. ബസുകളുടെ ബാറ്ററിക്കാണ് കേടുപാട് വന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചില്‍ ബസുകള്‍ നിരത്തിലറങ്ങിയത്. കെഎസ്ആര്‍ടിസി എംഡി ആയിരുന്ന ടോമിന്‍ തച്ചങ്കരിയാണ് ബസുകള്‍ രംഗത്തിറക്കിയത്. അതേസമയം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ദീര്‍ഘദൂര യാത്രക്കാരെ ചില്‍ ബസില്‍ നിന്നകറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button