ThiruvananthapuramKeralaLatest NewsNews

സിവില്‍ സര്‍വീസ് പരീക്ഷ: ഞായറാഴ്ച കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും

യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പരീക്ഷാകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുക

തിരുവനന്തപുരം: ഞായറാഴ്ച സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുന്നത്. ശനിയാഴ്ചയും പരീക്ഷാ ദിവസവും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പരീക്ഷാകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ നടത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആവശ്യമായ സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റ് അധികാരികള്‍ക്ക് സിഎംഡി നിര്‍ദ്ദേശം നല്‍കി.

ബോണ്ട് സര്‍വീസുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി മുന്‍കൂട്ടി റിസര്‍വേഷന്‍ സൗകര്യം ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ ഏര്‍പ്പെടുത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താകും ബോണ്ട് സര്‍വീസുകള്‍ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button