KeralaLatest News

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി; അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

കൊ​ച്ചി :  സ്വ​കാ​ര്യ​ബ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​നു​വ​ദി​ക്കുന്നില്ലായെന്ന പരാതിയെ ത്തുടര്‍ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ഒ​രാ​ഴ്​​ച​ക്ക​കം റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാനാണ് ജ​സ്​​റ്റി​സ്​ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്റെ ഉ​ത്ത​രവ്. കേ​സ്​ ഇൗ​മാ​സം 14ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

റീജിയണല്‍ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി​ക​ള്‍​ക്ക്​ കീ​ഴി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ഒ​രാ​ഴ്​​ച​ക്ക​കം റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ണം.​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രെ​ക്കൊ​ണ്ട്​ പ​രി​ശോ​ധ​ന ന​ട​ത്തി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം.

സീറ്റ് ഒഴി‍ഞ്ഞ് കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത ബസിലെ സ്ഥിതി മാധ്യമ വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കോ​ട​തി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button