KeralaLatest News

ശബരിമല വിശ്വാസികളെ വഞ്ചിച്ചു: നാളെ പ്രതിഷേധ ദിനം

തിരുവനന്തപുരം: ശബരിമല കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം ആചരിക്കുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരും വഞ്ചിച്ചെന്നാരോപിച്ചാണിത്. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തെ സംരക്ഷിച്ച് സംസാരിച്ചില്ലെന്നും, ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ബോര്‍ഡിനുണ്ടെന്നും കര്‍മ സമിതി പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പം എന്ന് പറഞ്ഞവരാണ് വഞ്ചിച്ചു. വിശ്വാസികള്‍ നല്‍കുന്ന കാണിക്കപ്പണം ഉപയോഗിച്ചാണ് ബോര്‍ഡ് അവരെ വഞ്ചിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വികൃത രൂപമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ ആരോപിച്ചു. ഇതിലുള്ള കടുത്ത പ്രതിഷേധമാണ് നാളെ രേഖപ്പെടുത്തുമെന്ന് കര്‍മസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button